04 June Thursday
മുത്തൂറ്റ് സമരം

സമര സഹായസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

സമര സഹായസമിതി രൂപീകരണയോഗത്തിൽ സിഐടിയു ഏരിയസെക്രട്ടറി എൻ സുന്ദരംപിള്ള സംസാരിക്കുന്നു

തിരുവനന്തപുരം
മുത്തൂറ്റിലെ തൊഴിലാളികൾ നടത്തുന്ന സമരം വിജയിപ്പിക്കാൻ ചാല ഏരിയയിൽ സമര സഹായസമിതി രൂപീകരിച്ചു.  മുത്തൂറ്റ്‌ ഫിനാൻസിന്റെ ചാല, വലിയതുറ ബ്രാഞ്ചുകൾക്കുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. മറ്റുള്ള ഏഴ്‌ ബ്രാഞ്ചിന്‌ മുന്നിലും സമരം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. 
 
സിഐടിയു ചാല ഏരിയ പ്രസിഡന്റ്‌ കെ സി കൃഷ്ണൻകുട്ടി  അധ്യക്ഷനായി.  ഏരിയ സെക്രട്ടറി എൻ സുന്ദരംപിള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. സിഐടിയു ജില്ലാ ജോ. സെക്രട്ടറി കെ ജയമോഹനൻ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫഡറേഷൻ ജനറൽ സെക്രട്ടറി എം കൃഷ്ണൻ, വിവിധ സംഘടനാനേതാക്കളായ സി ഗോപി, സി എസ്‌ സജാദ്,  ഉണ്ണി,  മായാപ്രദീപ്, ശരത്, പ്രദോഷ് എന്നിവർ സംസാരിച്ചു. അഡ്വ. എസ് എ സുന്ദർ ചെയർമാനായും എൻ സുന്ദരംപിള്ള കൺവീനറായുമുള്ള സമര സഹായസമിതി രൂപീകരിച്ചു.
പ്രധാന വാർത്തകൾ
 Top