വർക്കല
ശിവഗിരി ശ്രീനാരായണ കോളേജിലെ എസ്എഫ്ഐ യൂണിയൻ ചെയർമാൻ രൂപേഷിനെ കെഎസ്‌യു പ്രവർത്തകർ രാത്രിയിൽ വിളിച്ചുവരുത്തി മർദിച്ചു. വെള്ളി രാത്രി വടശേരിക്കോണം നരിക്കൽ ജങ്‌ഷനിലാണ് സംഭവം. കെഎസ്‌യു പ്രവർത്തകൻ സെയ്തലിയുടെ നേതൃത്വത്തിൽ പത്തോളം വരുന്ന സംഘമാണ് മർദിച്ചത്. കോളേജ് യൂണിയന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മദ്യപിച്ചെത്തിയ കെഎസ്‌യു പ്രവർത്തകർ ഉദ്ഘാടനപരിപാടി അലങ്കോലപ്പെടുത്തുകയും യൂണിയൻ അംഗങ്ങളുമായി വാക്ക് തർക്കമാകുകയും ചെയ്‌തിരുന്നു. ഇത് വർക്കല പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടർന്ന് കോളേജ് യൂണിയൻ ചെയർമാൻ രൂപേഷിനെ രാത്രി സ്നേഹസംഭാഷണത്തിലൂടെ നരിക്കൽ ജങ്‌ഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. ഇടത് കൈയ്ക്കും തലയ്ക്കും പരിക്കറ്റ രൂപേഷ് വർക്കല താലൂക്ക് ആശുപത്രി ചികിത്സയിലാണ്. വർക്കല പൊലീസിൽ പരാതി നൽകി. സംഭവത്തിൽ
എസ്എഫ് ഐ വർക്കല ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..