27 February Thursday
കിഫ്ബി അംഗീകരിച്ചു

വട്ടിയൂര്‍ക്കാവിൽ 3 പദ്ധതിക്ക്‌ 76.37 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
തിരുവനന്തപുരം
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 76.37 കോടി രൂപയുടെ വികസന പദ്ധതികൾക്ക്‌ കിഫ്ബിയുടെ അംഗീകാരം. വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കുള്ള പുനരധിവാസ പാക്കേജിന് 27.04 കോടിയും പോളിടെക്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 6.04 കോടിയും പേരൂർക്കട ഫ്ളൈ ഓവറിന്‌ 43.29 കോടി രൂപയുമാണ്‌ അംഗീകരിച്ചത്.
 
വട്ടിയൂർക്കാവ്, പേരൂർക്കട ജങ്‌ഷനുകളുടെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതികളെന്നും കിഫ്ബി തീരുമാനം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നും വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. 
 
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിനെ മികവിന്റെ കേന്ദ്രമാക്കാൻ പദ്ധതി സഹായിക്കും. വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ അലൈൻമെന്റ് തയ്യാറാക്കലും റോഡിന്റെ അതിർത്തി മാർക്ക് ചെയ്ത് കല്ലുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികളും ഇതിനകം പൂർത്തിയായി. ഭൂമി അളന്ന് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top