02 December Wednesday

മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആധുനിക ഉപകരണങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കുന്നു. ഉദ്‌ഘാടനവേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിഥികളും

തിരുവനന്തപുരം  
തെക്കേ ഇന്ത്യയിലെ  ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വികസത്തിന്‌ എല്ലാവരുടെയും പിന്തുണയും  മുഖ്യമന്ത്രി അഭ്യർഥിച്ചു.  റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സജ്ജമാക്കിയ മൂന്ന്‌ അത്യാധുനിക  പരിശോധനയന്ത്രം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
എല്ലാ രോഗികൾക്കും വിദഗ്ധപരിശോധനയും ചികിത്സയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്തക്കുഴലുകൾവഴി മാരകരോഗങ്ങൾ ചികിത്സിക്കാനുള്ള അത്യാധുനിക സംവിധാനമായ ഡിഎസ്എ, സ്തനാർബുദ നിർണയം വേഗത്തിൽ സാധിക്കുന്ന ഡിജിറ്റൽ മാമ്മോഗ്രാം, സാധാരണ എക്‌സ്‌റേ ഉപയോഗിച്ചുള്ള ബേരിയം പരിശോധനകൾ തത്സമയം വീക്ഷിക്കാവുന്ന ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി  എന്നീ യന്ത്രങ്ങളാണ്‌ സ്ഥാപിച്ചത്‌. 
ഒരു കോടി രൂപ ചെലവിൽ ഡിജിറ്റൽ മാമ്മോഗ്രാം  തിരുവനന്തപുരം റോട്ടറി ക്ലബ്‌ സംഭാവന നൽകിയതാണ്‌. 
മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. ശശി തരൂർ എംപി,  തോമസ് വാവാനിക്കുന്നേൽ,  സുരേഷ് മാത്യു,  ഡിഎഇ  എ റംല ബീവി,  പി മംഗളാനന്ദൻ  എന്നിവർ വിശിഷ്ടാതിഥികളായി. പ്രിൻസിപ്പൽ  സാറ വർഗീസ്‌ സ്വാഗതവും സൂപ്രണ്ട്  എം എസ് ഷർമ്മദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top