30 November Monday

അഭയക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
തിരുവനന്തപുരം
സിസ്റ്റർ അഭയയുടേത്‌ ആത്മഹത്യയല്ലെന്ന്‌‌ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി. സിബിഐ അന്വേഷണം ഏറ്റെടുത്തശേഷം കേസ്‌ ആദ്യം അന്വേഷിച്ച ഡിവൈഎസ്‌പി വർഗീസ്‌ പി തോമസാണ്‌ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ മൊഴി നൽകിയത്‌.
1993 മാർച്ച്‌ മുതൽ ഡിസംബർ വരെയാണ്‌ കേസ് അന്വേഷിച്ചതെന്നും സാക്ഷികളുടെ മൊഴിയിൽ തന്നെ കൊലപാതകമാണെന്ന്‌ മനസ്സിലായിരുന്നു എന്നും അദ്ദേഹം മൊഴിനൽകി.
സിസ്റ്റർ അഭയയുടെ തലയിലും തുടകളിലുമുള്ള മുറിവുകൾ എങ്ങനെയാണ്‌ ഉണ്ടായത്‌‌ എന്നതിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ആത്മഹത്യ അല്ല എന്ന്‌ ഉറപ്പിച്ചത്‌. കൂടാതെ സിസ്റ്റർ അഭയയുടെ ജീവിതരീതികൾ പരിശോധിച്ചപ്പോൾ ആത്മഹത്യാ പ്രവണതയുള്ള ആളായിട്ട്‌ തോന്നിയില്ല എന്നും വർഗീസ്‌ മൊഴി നൽകി.
കേസ്‌ ആത്മഹത്യയാക്കണമെന്ന സമ്മർദമുണ്ടായതിനെ തുടർന്ന്‌ ഇദ്ദേഹം ജോലി രാജിവച്ചിരുന്നു. 24 സാക്ഷികളുടെ മൊഴിയാണ്‌ വർഗീസ്‌ എടുത്തത്‌. കേസ്‌ എഴുതിത്തള്ളാൻ അന്വേഷണസംഘം ശ്രമിച്ചപ്പോഴും ഹൈക്കോടതി അനുവദിക്കാത്തത്‌ വർഗീസിന്റെ കണ്ടെത്തലുകൾ പരിഗണിച്ചാണ്‌. 
സിബിഐ ഡിവൈഎസ്‌പി ഹരിവത്സന്റെയും മൊഴിയെടുത്തു. വിസ്‌താരം ബുധനാഴ്ച തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top