24 November Tuesday
1.20 കോടിയുടെ പദ്ധതി

പോത്തൻകോട്‌ ബ്ലോക്കിൽ 40 കുടുംബത്തിന്‌ ‘ലൈഫ്‌’

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

ഭവന നിർമാണ പദ്ധതിയിലെ ആദ്യഗഡുവിന്റെ ചെക്ക് അഴൂർ പഞ്ചായത്തിലെ സീതയ്ക്ക് നൽകി ഡെപ്യൂട്ടി സ്പീക്കർ വി ശശി കൈമാറുന്നു

കഴക്കൂട്ടം 
മുൻ യുഡിഎഫ്‌ ഭരണസമിതി ഗുണഭോക്താക്കള കണ്ടെത്താതെ‌ മരവിപ്പിച്ച്‌‌ വച്ച തുക കണ്ടെത്തി 40 കുടുംബങ്ങൾക്ക്‌ വീട്‌ വച്ച്‌ നൽകാനുള്ള പദ്ധതിയുമായി പോത്തൻകോട്‌ ബ്ലോക്ക്. 2011 –-12 സാമ്പത്തിക വർഷം പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിർമാണ പദ്ധതിക്ക്‌ അനുവദിച്ച 1.20 കോടി രൂപയാണ്‌ മരവിപ്പിച്ചിരുന്നത്‌. ഇത് തിരിച്ചടയ്ക്കാൻ അന്നത്തെ യുഡിഎഫ്‌ സർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ, അത്‌ ചെയ്‌തില്ല. 
ഷാനിബാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ട്രഷറി അക്കൗണ്ടിൽ തുക കണ്ടെത്തിയത്‌. ഡെപ്യൂട്ടി സ്പീക്കർ വി ശശി ഇടപെട്ട്‌‌ സർക്കാരിൽനിന്ന്‌ ‌പ്രത്യേക ഉത്തരവ്‌ നേടിയെടുത്തു. ഇതോടെയാണ്‌ തുക വിനിയോഗിക്കാനായത്‌‌. മഴയിൽ കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്കാണ്‌ വീട്‌‌. ലൈഫ് ഭവന പദ്ധതി മാതൃകയിൽ 4 ലക്ഷം രൂപ വീതമാണ്‌ അനുവദിക്കുക‌. ഇതിൽ 70000 രൂപ പഞ്ചായത്തിന്റെയും 1 20000 രൂപ ബ്ലോക്ക് പഞ്ചായത്തിന്റെയും 90000 രൂപ ജില്ലാ പഞ്ചായത്തിന്റെയും 1 20000 രൂപ കേന്ദ്ര സർക്കാരിന്റെയും വിഹിതമാണ്. 
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി ആദ്യ ഗഡുവായ 50000 രൂപ വീതം അഴൂർ പഞ്ചായത്തിലെ സീതയ്ക്കും പോത്തൻകോട് പഞ്ചായത്തിലെ ശിവരാജനും നൽകി ഉദ്ഘാടനം നിർവഹിച്ചു. ഷാനിബാ ബീഗം അധ്യക്ഷയായി. വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ കെ വേണുഗോപാലൻനായർ, വേങ്ങോട് മധു, ടി ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം കുന്നുംപുറം വാഹീദ്, എം യാസർ, ജി ഷൈനി  എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top