13 November Wednesday
ഉപതെരഞ്ഞെടുപ്പ്‌

ഒരുക്കങ്ങൾ പൂർണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
 
തിരുവനന്തപുരം
വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി കലക്ടർ കെ ഗോപാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരമാവധി ജനങ്ങളെ വോട്ട്‌ ചെയ്യിക്കാനായുള്ള പ്രചാരണം നടത്തിയിരുന്നു. വോട്ടെടുപ്പ്‌ സമാധാനപരമാക്കാനായി കേന്ദ്രസേന ഉൾപ്പെടെ രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്‌. 48 പ്രശ്‌നബാധിത ബൂത്തുകളിൽ 37 എണ്ണത്തിൽ വെബ്‌കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്‌. 11 എണ്ണത്തിൽ സൂക്ഷ്‌മ നിരീക്ഷകരെയും ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾക്കായി രണ്ട്‌ കൺട്രോൾ റൂം തുറന്നിട്ടുണ്ട്‌. പോൾ മാനേജർ എന്ന ആപ്‌ വഴിയും ഉദ്യോഗസ്ഥർക്ക്‌ 
ആവശ്യമായ വിവരം ലഭ്യമാക്കും. കള്ളവോട്ട്‌ സംബന്ധിച്ച്‌ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും. എന്നാൽ, വ്യാജ ആരോപണം ഉന്നയിച്ചാൽ,  വിഷയം പരിശോധിച്ച്‌ ആരോപണം തെറ്റെന്ന്‌ തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരെ നിയമാനുസൃത നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.തിങ്കളാഴ്‌ച ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ തടസ്സങ്ങളില്ലാതെ വോട്ടെടുപ്പ്‌ നടത്താനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്‌. മണ്ഡലത്തിൽ വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ കെഎസ്‌ഇബി അധികൃതർക്ക്‌ നിർദേശം നൽകി.  മഴയും പ്രതികൂല കാലാവസ്ഥയും മുന്നിൽക്കണ്ട്‌ പൊലീസ്‌, ഫയർഫോഴ്‌സ്‌, റവന്യു അധികൃതർക്ക്‌ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top