24 October Sunday
റെക്കോഡുകൾ സ്വന്തമാക്കി അൽഫാത്തിമ

സ്റ്റെൻസിലിൽ തെളിഞ്ഞത് താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

അൽഫാത്തിമ സ്റ്റെൻസിൽ ഫയർ ആർട്ടിലൂടെ വരച്ച സിനിമാ താരങ്ങൾ

വിതുര
സ്റ്റെൻസിൽ ഫയർ ആർട്ടിലൂടെ വിതുര സ്വദേശി അൽഫാത്തിമ നേടിയത് റെക്കോഡുകൾ. മലയാള സിനിമാ താരങ്ങളെ വരച്ചാണ് ഈ നേട്ടം കൈവരിച്ചത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ഉണ്ണി മുകുന്ദൻവരെയുള്ള മലയാളത്തിലെ പതിനഞ്ച് താരങ്ങളെ വരച്ചുതീർത്തത് ഒരു മണിക്കൂർ 49 സെക്കൻഡ്‌ കൊണ്ടാണ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിനു പുറമെ ഗ്രാന്റ് മാസ്റ്റർ പദവിയോടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സും അൽഫാത്തിമയെ തേടിയെത്തി.
മിനിയേച്ചർ കടലാസിൽ മെഴുക് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതാണ് ഈ രീതിയുടെ ആദ്യഘട്ടം. നാരങ്ങാനീര് ചേർത്ത് തീയിൽ കാണിക്കുന്നതോടെ ചിത്രം തെളിഞ്ഞുവരും. വിതുര എംഎസ് മൻസിലിൽ എം എസ് ഖരീമിന്റെയും അമീനയുടെയും മകളാണ് അൽഫാത്തിമ. 
ഭർത്താവ്: ചുള്ളിമാനൂർ കൊറളിയോട് ഷാജിതാ മൻസിലിൽ ഷംനാദ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top