21 October Thursday

ബെെക്ക് യാത്രക്കാരനെ ആക്രമിച്ചത് 
ട്രാൻസ്‌ജൻഡർ വേഷധാരി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
തിരുവനന്തപുരം
ലിഫ്‌റ്റ്‌ ചോദിച്ച്‌ ബൈക്കിൽ കയറിയശേഷം പണം ആവശ്യപ്പെട്ട് ബെെക്ക് യാത്രികനെ ആക്രമിച്ചത് ട്രാൻസ്ജെൻഡർ വേഷധാരി.  പട്ടം പ്ലാമൂട്ടിൽ ഞായറാഴ്‌ച രാത്രിയായിരുന്ന ആക്രമണം.  നെട്ടയം തെന്നൂർക്കോണം മധുരിമയിൽ ബിനോയ്‌ (32) ആണ് ആറ്റിങ്ങൽ ആലംകോട്‌ സ്വദേശി സലീമിനെ ആക്രമിച്ചത്‌. 
ബിനോയിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ട്രാൻസ്‌ജൻഡർ വേഷത്തിൽ എത്തിയ ഇയാൾ പിഎംജിയിൽവച്ച് ലിഫ്റ്റ് ചോദിച്ച് സലീമിന്റെ ബൈക്കിൽ കയറി. പ്ലാമൂട്ടിലെത്തിയപ്പോൾ സലീമിനോട്  500 രൂപ ആവശ്യപ്പെട്ടു. കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ സലീമിന്റെ കഴുത്തിൽ മുറുകെ പിടിച്ച് ആക്രമണം തുടങ്ങി. അസഭ്യം വിളിച്ചശേഷം ചെരുപ്പുകൊണ്ട്‌ സലീമിന്റെ തലയിൽ പലവട്ടം അടിച്ചു. ചെരുപ്പിൽ ഉണ്ടായിരുന്ന ആണി തലയിൽ തറച്ച്‌ ചോര ഒഴുകി. തലയ്ക്ക് ഗുരുതര പരിക്കേറ്റ സലീം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. 
ബിനോയ്‌ മുമ്പും സമാനമായ രീതിയിൽ ആക്രമണം നടത്തിയിട്ടുള്ളതായി  മെഡിക്കൽ കോളേജ്‌ പൊലീസ്‌ പറഞ്ഞു.   എസ്എച്ച്ഒ  പി ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ഹാഷിം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതി, അബ്ദുൾ ജവാദ്, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top