25 October Monday

ബൈക്കിലെത്തി മാല പൊട്ടിച്ചവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
വിളപ്പിൽ
ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത സംഘം പിടിയിൽ. മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ അർജുൻ (19), മാറനല്ലൂർ തൂങ്ങാംപാറ സ്വദേശി അജേഷ് ലാൽ (22) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് രണ്ടു സ്ത്രീകളുടെ മാല പ്രതികൾ പിടിച്ചുപറിച്ചത്‌. വിളപ്പിൽശാല തിനവിളയിൽ നടന്നു പോകുകയായിരുന്ന തിനവിള സുജാ ഭവനിൽ ഷീനാ സുജനയുടെ (22) ഒരു പവന്റെ മാലയും ഒരു ഗ്രാം വരുന്ന ലോക്കറ്റും പ്രതികൾ കവർന്നു. 
വെള്ളനാട് വാളിയറ മഠത്തിന് സമീപം തേവൻകോട് സ്വദേശിയും ആശാവർക്കറുമായ എൽ ഷൈലജയുടെ (42) രണ്ടു പവന്റെ മാലയും പ്രതികൾ സമാനരീതിയിൽ മോഷ്‌ടിച്ചിരുന്നു. ഇതേ ദിവസം പ്രതികൾ നെയ്യാർഡാമിൽ ഒരു യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു . സിസിടിവി ദൃശ്യങ്ങളും കവർച്ച നടത്താൻ ഉപയോഗിച്ച നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ആഡംബര ബൈക്കും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
രണ്ടാം പ്രതി അജേഷ് ലാലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്ന അർജുനാണ് മാല പൊട്ടിച്ചെടുത്തത്. കാട്ടാക്കട കഞ്ചിയൂർക്കോണത്ത്‌ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ബൈക്കും കസ്റ്റഡിയിലെടുത്തു. ലഹരി വസ്തുകൾ വാങ്ങാനുള്ള പണത്തിനായാണ് പ്രതികൾ കവർച്ച ചെയ്തതെന്നും മാലകൾ പല ജ്വല്ലറികളിൽ വിറ്റതായും പൊലീസ് അറിയിച്ചു.  പ്രതികളെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top