31 October Saturday

ശബരിമല പാക്കേജ്: ജില്ലയിൽ 41 കോടിയുടെ റോഡ് പുനരുദ്ധാരണം

സ്വന്തം ലേഖകൻUpdated: Monday Sep 21, 2020
 
തിരുവനന്തപുരം
ശബരിമല മണ്ഡല -മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് ജില്ലയിൽ 41 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ആറ്റിങ്ങൽ -വെഞ്ഞാറമൂട് -പുത്തൻപാലം റോഡ്, നെടുമങ്ങാട് -ആര്യനാട് റോഡ്, മലയിൻകീഴ് -പാപ്പനംകോട് റോഡ് എന്നിവയിലായി ആകെ 46.8 കിലോമീറ്ററാണ് പുതുക്കിപ്പണിയുന്നത്. സംസ്ഥാനത്താകെ 225 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയാണ് ശബരിമല പാക്കേജിന്റെ ഭാഗമായി നടപ്പാക്കുക. 
ആറ്റിങ്ങൽ പുത്തൻ പാലം റോഡിൽ 27.1 കിലോമീറ്റർ നവീകരണത്തിന് 21 കോടി രൂപ ചെലവിടും. 11 കോടി രൂപ ചെലവഴിച്ചാണ് നെടുമങ്ങാട് -ആര്യനാട് റോഡിൽ 11 കിലോമീറ്റർ പുനരുദ്ധരിക്കുന്നത്. മലയിൻകീഴ് -പാപ്പനംകോട് റോഡിലെ 8.7 കിലോമീറ്ററിൽ 9 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കും. 
ഹൈക്കോടതി നിർദേശപ്രകാരമുള്ള റോഡുകൾക്ക് പുറമെ മറ്റ് വിഭാഗങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് റോഡുകൾ തെരഞ്ഞെടുത്തത്. ലീഡിങ് റോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ റോഡ് വികസനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top