21 October Wednesday

രോഗവ്യാപനം വർധിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തിരുവനന്തപുരം
ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കണമെന്ന്‌ കലക്ടർ നവ്‌ജ്യോത് ഖോസ. രോഗവ്യാപനം  വർധിക്കാനിടയുണ്ടെന്നും കലക്ടർ അറിയിച്ചു. വ്യാപനം തടയുന്നതിൽ ഓരോ വ്യക്തിയും   സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.  വൈറസിനൊപ്പം ജാഗ്രതയോടെ ജീവിക്കാൻ ശീലിച്ചെങ്കിൽ മാത്രമേ വാക്‌സിനുകൾ വരുന്നതുവരെ രോഗത്തെ നിയന്ത്രിച്ചു നിർത്താനാകൂ. 
● എസ്എംഎസ് (സാനിറ്റൈസർ/സോപ്പ്, മാസ്‌ക്, സോഷ്യൽ ഡിസ്റ്റൻസിങ്‌) പാലിക്കണം. 
● 10 വയസ്സിനു താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക്‌ ചികിത്സ തേടുന്നവർ തുടങ്ങിയവർ വീട്ടിൽനിന്ന് പുറത്തിറങ്ങരുത്‌.
● അനാവശ്യ യാത്രകൾ ഒഴിവാക്കണം.
● ടെലിമെഡിസിൻ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തണം. കൂട്ടംചേരലുകളും ചടങ്ങുകളും ഒഴിവാക്കണം.
● മരണാനന്തര ചടങ്ങുകൾ കുറച്ചാളുകളെമാത്രം പങ്കെടുപ്പിക്കുക.
●രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് സ്വയം പരിശോധിക്കുക. വീട്ടിൽ കഴിയുന്ന സമയം അടുത്ത കുടുംബാംഗങ്ങളുമായിമാത്രം ചെലവഴിക്കുക.
●അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കടകളിൽ  ആഴ്ചയിൽ ഒരിക്കൽമാത്രം പോകാൻ ശ്രമിക്കുക.
● ഷോപ്പുകളുടെ അല്ലെങ്കിൽ റെസ്റ്റോറന്റുകളുടെ കൂടുതൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുക.
● നിങ്ങൾ ഒരു പ്രൈമറി/സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ എല്ലാ ക്വാറന്റൈൻ പ്രോട്ടോകോളുകളും പിന്തുടരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top