20 October Tuesday

കൂടുതൽ മേഖല കണ്ടെയ്‌ൻമെന്റ്‌ സോണാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തിരുവനന്തപുരം
കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. തൊളിക്കോട് പഞ്ചായത്ത് 11–--ാം വാർഡിൽ പുള്ളിക്കോണം, മേലേമുക്ക്, ശാസ്താംകുഴി, ആലംകോട് ഭാഗങ്ങൾ, കിളിമാനൂർ പഞ്ചായത്ത് 13–--ാം വാർഡിൽ കലുങ്ക് ഭാഗം മുതൽ പോങ്ങനാട് ജങ്ഷൻ വരെ, കൊല്ലയിൽ പഞ്ചായത്ത് ഒമ്പതാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, 17 വാർഡുകൾ, അണ്ടൂർക്കോണം പഞ്ചായത്ത് എട്ടാം വാർഡ്, തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം ഡിവിഷൻ, പൂജപ്പുര ഡിവിഷനിൽ പാതിരപ്പള്ളി റെസിഡൻസ് അസോസിയേഷൻ, വെള്ളാർ ഡിവിഷനിൽ പനത്തുറ തീരദേശമേഖല എന്നീ പ്രദേശങ്ങളെയാണ്‌ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്‌. 
കിഴുവിലം പഞ്ചായത്ത് 20–--ാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 13–--ാം വാർഡ്‌, തിരുവനന്തപുരം നഗരസഭയിൽ അടുപ്പുകോട്ടാൻപാറ, തൃക്കണ്ണാപുരം ഡിവിഷനിൽ എംഎൽഎ റോഡ് എന്നിവിടങ്ങളെ കണ്ടെയ്ൻമെന്റ സോണിൽനിന്ന് ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top