19 September Thursday

നിലമ്പൂരിന് താങ്ങായി അനന്തപുരി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ നേതൃത്വത്തിൽ പോത്തുകാൽ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു

 തിരുവനന്തപുരം

പ്രളയം നാശംവിതച്ച നിലമ്പൂരിലെ പോത്തുകാൽ പഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി കെ മധുവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, മംഗലപുരം പഞ്ചായത്ത്, നെടുമങ്ങാട്, വാമനപുരം, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 200 ഓളം പേർ സംഘത്തിലുണ്ട്. ബുധനാഴ്‌ച കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ശുചീകരണത്തിൽ ഭാഗമാകുമെന്ന് വി കെ മധു അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top