20 September Friday

ശാര്‍ക്കര ക്ഷേത്രത്തിൽ ആനത്തറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
ചിറയിൻകീഴ്
ശാർക്കര ക്ഷേത്രത്തിലെ ആനകൾക്ക്‌ സുരക്ഷിത താവളമായി ഭഗവതി കൊട്ടാരത്തിലെ ആനത്തറി പ്രവർത്തനമാരംഭിച്ചു. ശാർക്കര ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗോപകുമാർ തറി ഉദ്‌ഘാടനം ചെയ്‌തു. ശാർക്കര ചന്ദ്രശേഖരൻ എന്ന ആനയെ ഇവിടേക്ക്‌ മാറ്റിപ്പാർപ്പിച്ചു. മദപ്പാടിലായതിനാൽ ശാർക്കര ആഞ്ജനേയൻ എന്ന ആനയെ പിന്നീടേ ഇവിടെയെത്തിക്കൂ. 
വർഷങ്ങൾക്ക്‌ മുമ്പാണ് ശാർക്കര ക്ഷേത്രത്തിൽ ആനത്തറി നിർമാണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭഗവതി കൊട്ടാരത്തിന് സമീപത്താണ് ഇരുപത് ലക്ഷത്തോളം രൂപ ചെലവിട്ട് രണ്ട് തറികൾ നിർമിച്ചത്‌. 
 
ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചുട്ടികുത്തൽ പുരയ്ക്ക് സമീപമായാണ് ആനകളെ പാർപ്പിച്ചിരുന്നത്. തുറസ്സായിക്കിടന്ന ഈ സ്ഥലം മതിൽകെട്ടി സംരക്ഷിച്ചിരുന്നെങ്കിലും ആനകൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യം  ഉണ്ടായിരുന്നില്ല.
പ്രധാന വാർത്തകൾ
 Top