15 December Sunday

മത്സ്യത്തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം-: ഫിഷറീസ് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വിദ്യാർഥികൾക്കൊപ്പം

തിരുവനന്തപുരം
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ.  സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് കാർഡ്, ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുടെ പ്രയോജനം ഉപയോഗപ്പെടുത്താനാകണം.  വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്ന മികവ്-–-2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടത്തിൽ പെടുന്ന അവസരത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും.
 
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഈ സർക്കാർ പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. യഥാർഥ മത്സ്യത്തൊഴിലാളികൾക്ക് വള്ളത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും. അർഹതപ്പെട്ടവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. വീട് നഷ്ടപ്പെട്ടവർക്കായി തിരുവനന്തപുരം ജില്ലയിൽ രണ്ടു ഫ്ളാറ്റ് കൂടി നിർമിച്ച് നൽകാൻ പദ്ധതിയുണ്ട്. തീരദേശത്ത് നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പുതുതലമുറ ഉയർന്നുവരണമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു
പ്രധാന വാർത്തകൾ
 Top