24 August Saturday
കടലാക്രമണം രൂക്ഷം

120 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019
തിരുവനന്തപുരം
ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. ചിറയൻകീഴ് താലൂക്കിൽ 11 ഉം തിരുവനന്തപുരം താലൂക്കിൽ മൂന്നും വീടുകൾ കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നു. 
 
തീരമേഖലയിൽനിന്ന് 120 കുടുംബങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി  കലക്ടർ അറിയിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട‌്. വലിയതുറ ബഡ്‌സ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 16 കുടുംബങ്ങളിലെ 58 പേർ കഴിയുന്നുണ്ട്. വലിയതുറ ഗവ. യുപിഎസിൽ 65 കുടുംബങ്ങളിലെ 282 പേരുണ്ട‌്. പേട്ട സെന്റ് റോച്ചസ് സ്‌കൂളിൽ 30 കുടുംബങ്ങളിലെ 114 പേരും  വലിയതുറ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്നു പേരും കഴിയുന്നുണ്ട്. 
 
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വലിയതുറ ഫിഷറീസ് ഗോഡൗണിൽ എട്ടു കുടുംബങ്ങളിലെ 32 പേരുമുണ്ട‌്. ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ആഹാരവും മറ്റ‌് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓരോ ക്യാമ്പിലും ചാർജ് ഓഫീസർമാരായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും  കലക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top