11 December Wednesday

വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
തിരുവനന്തപുരം
വിദേശത്തുനിന്ന‌് വ്യത്യസ‌്തരീതികളിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം  സ്വർണം മൂന്നുപേരിൽ നിന്നായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. കാസർകോട‌് സ്വദേശി സിയാവുദീൻ (41), തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ പ്രേമ രാമകൃഷണൻ(49),  മകൾ മേഘ പത്മകുമാർ(20) എന്നിവരെയാണ് എയർകസ്റ്റംസ് പിടികൂടിയത്. 
ശനിയാഴ‌്ച രാവിലെ 8.30ന് ദുബായിൽനിന്ന‌് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റസ് എയർവേസിന്റെ ഇ കെ 520–--ാം നമ്പർ വിമാനത്തിൽ എത്തിയ സിയാവുദീൻ ഒരു കിലോയോളം തൂക്കംവരുന്ന സ്വർണം ഫുഡ് മസാജറിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ‌്ച രാത്രി ഒന്നിന‌് കോലാലംപുരിൽനിന്നുവന്ന ഒ ഡി 261–--ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്ന അമ്മയും മകളും അരക്കിലോ തൂക്കം വരുന്ന സ്വർണം എട്ട് വളയായും നാല് റിംഗുകളായും രണ്ടു ചെയിനുകളുമാക്കി ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
 
എയർ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ കൃഷ്ണേന്ദു രാജ മിൻറ്റ്യൂവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ റജീബ്, രാമലക്ഷ്മി, ശശികുമാർ, സനേവ് തോമസ്, അജിത്കുമാർ, ഇൻസ്പെക്ടർമാരായ അനുജി, പ്രബോധ‌്, വൈശാഖ്, ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്
പ്രധാന വാർത്തകൾ
 Top