03 August Tuesday

വായന പക്ഷാചരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
 
നെടുമങ്ങാട് 
നെടുമങ്ങാട് താലൂക്ക്  വായനപക്ഷാചരണത്തിന്‌ തുടക്കം. ഐ വി ദാസ് അനുസ്മരണ പരിപാടികളോടെ ജൂലൈ ഏഴിനാണ് പക്ഷാചരണം സമാപിക്കുക.  താലൂക്ക്  ഉദ്‌ഘാടനം പുളിച്ചാമല സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പേരയം ശശി നിർവഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് പി ജി പ്രേമചന്ദ്രൻ,  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി ജെ സുരേഷ്, വൈസ് പ്രസിഡന്റ് ബി സുശീല, കെ മുരുകൻ എന്നിവർ പങ്കെടുത്തു. 
അരുവിക്കര പഞ്ചായത്ത് ലൈബ്രറിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കളത്തറ മധു ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മറിയക്കുട്ടി അധ്യക്ഷയായി. ആരോഗ്യ –-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർപേഴ്സൻ അലിഫിയ  സംസാരിച്ചു..
പി എൻ പണിക്കർ അനുസ്മരണം കാഞ്ഞിരംപാറ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഇരിഞ്ചയം യൂണിറ്റ്‌  കുട്ടികള്‍ക്ക് കളര്‍ പെന്‍സിലും നോട്ട് ബുക്കും വിതരണം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top