04 August Wednesday

കൈത്താങ്ങായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
 
കിളിമാനൂർ
സിപിഐ എം ചാങ്ങയിൽകോണം ബ്രാ‍ഞ്ച്, ഡിവൈഎഫ്ഐ ചാങ്ങയിൽകോണം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പത്ത് കുട്ടികൾക്ക് സ്മാർട്ട് ഫോണും ഒരു ടിവിയും നാനൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും വ്യക്തികളുടെ സഹായത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. 
പദ്ധതി സിപിഐ എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ അധ്യക്ഷനായി. 
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയപേഴ്സൺ ദീപ, എം എസ് റാഫി, ഫസീല, റമീസ് , ശ്രീജിത്ത്, ജഹാം​ഗീർ, ബി എസ് ഹർഷകുമാർ, ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top