11 December Wednesday

ചെസ് ലോകകപ്പിൽ കരു നീക്കാൻ നാരായണൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

എസ്‌ എൽ നാരായണൻ

തിരുവനന്തപുരം
ചൈനയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ഓപ്പൺ ചെസ‌് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ  യുവ ചെസ‌് കളിക്കാരൻ എസ് എൽ നാരായണൻ ലോകകപ്പ് യോഗ്യത നേടി. അവസാന ദിവസം നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്‌സ് ച്യാമ്പൻഷിപ്പിൽ തൃശൂർ നിന്നുള്ള നിഹാൽ സരിൻ ഓപ്പൺ കിരീടം നേടി. നാരായണൻ നാലാം സ്ഥാനത്തോടെ ആണ് ലോകകപ്പ് യോഗ്യത നേടിയത്. 
 
 നിഹാൽ സരിൻ പതിനൊന്നാം സ്‌ഥാനം നേടി. ആദ്യത്തെ 5 പേരാണ്‌ റഷ്യയിൽ സെപ്റ്റംബർ 16 മുതൽ നടക്കുന്ന ലോകകപ്പിലേയ്ക്ക് യോഗ്യത നേടിയത്. കേരളത്തിൽ നിന്നുള്ള  ജി എൻ ഗോപാലിന് ശേഷം ചെസ‌് ലോകകപ്പിന് യോഗ്യത നേടിയ രണ്ടാമത്തെ മലയാളിയാണ് എസ് എൽ നാരായണൻ.  
 
അവസാന റൗണ്ടിൽ കസാഖിസ്ഥാൻ ഗ്രാന്റ് മാസ്റ്റർ ജുമാബയേവ് റിനാറ്റിനൊപ്പം എസ് എൽ നാരായണൻ സമനില നേടി. ചാമ്പ്യൻഷിപ്പിന്റെ അവസാനത്തിൽ നാരായണൻ 6.5 പോയിന്റ് നേടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പിൽ ഈ  21 വയസ്സുകാരന് സ്ഥാനം ഉറപ്പാക്കാൻ ഇത് മതിയായിരുന്നു.. അവസാന റൗണ്ടിൽ  വിയറ്റ്നാം ഗ്രാന്റ് മാസ്റ്റർ  ക്വാങ് ലീം ഓപ്പൺ ഗ്രൂപ്പ് കിരീടം ഉയർത്തിയപ്പോൾ കസാക്കിസ്ഥാൻ ജി‌എം ജുമാബയേവ് റിനാത്ത് ഏഷ്യയിൽ നിന്ന് ലോകകപ്പ് ക്വാട്ട പൂർത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.ലോകകപ്പിന് യോഗ്യത നേടുന്നതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലോകകപ്പിൽ മികച്ച പ്രകടനം നടത്താനാണെന്നും നാരായണൻ പറഞ്ഞു. ശനിയാഴ്ച നടന്ന അവസാന റൗണ്ടിൽ ഇറാനിയൻ ചെസ് പ്രോഡിജി ഫിറൂസ്ജ അലിറേസയെ പരാജയപ്പെടുത്തിയാണ് സരിൻ വിജയിച്ചത്. പതിനാലുകാരനായ സരിൻ ഒൻപത് റൗണ്ടിൽ നിന്ന് എട്ട് പോയിന്റാണ് നേടിയത്. ലെ ക്വാങ് ലീം, എസ്‌ എൽ നാരായണൻ എന്നിവർ ഏഴ് പോയിന്റ് വീതം നേടി രണ്ടാം സ്ഥാനത്തെത്തി. അവസാന റൗണ്ടിൽ ഗ്രാന്റ് മാസ്റ്റർ പ്രാഗ്നാനന്ദ ആർ‌യെ മറികടന്ന് നാരായണൻ ഐ‌ എം സദ്‌വാനി  നാക്കിനെ തോൽപ്പിച്ചു. അവസാന റൗണ്ടിൽ ഉസ്ബെക്കിസ്ഥാൻ യാകുബ്ബോവ് നോഡിർബെക്കിനെ പരാജയപ്പെടുത്തി 11–--ാം സ്ഥാനത്താണ് നിഹാൽ ഓപ്പൺ ഗ്രൂപ്പ് പൂർത്തിയാക്കിയത്.മണ്ണന്തല പ്രണവം നഗറിൽ സൗപർണികയിൽ സുനിൽദത്തിന്റെയും ലൈനയുടെയും മകനാണ്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top