11 December Wednesday
കലക്ടർ കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു

നാലു മിഷനുകൾ കാര്യക്ഷമമായി നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവനന്തപുരം
തിരുവനന്തപുരം ജില്ല കലക്ടറായി കെ ഗോപാലകൃഷ്ണൻ ചുമതലയേറ്റു. തമിഴ‌് നാമക്കൽ സ്വദേശിയായ ഇദ്ദേഹം പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണ‌്  കലക്ടറായി നിയമിതനാകുന്നത്. 
 
വ്യാഴാഴ‌്ച രാവിലെ  കലക്ടറേറ്റിലെത്തിയ ഗോപാലകൃഷ്ണനെ സബ് കലക്ടർ കെ ഇമ്പശേഖർ, എഡിഎം  പി ടി  എബ്രഹാം എന്നിവർ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നാലു മിഷനുകൾ കാര്യക്ഷമമായും ജനോപകാരപ്രദമായും നടപ്പാക്കുന്നതിലാകും പ്രധാനമായും ശ്രദ്ധവയ്ക്കുക. പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി രംഗങ്ങളിലെ വിവിധ വികസന പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്യോഗസ്ഥ സംവിധാനം സജ്ജമാക്കും. 
 
ജില്ലയുടെ തീരദേശ മേഖലയിലടക്കം ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക‌് സർക്കാർ സംവിധാനത്തിലൂടെ വേഗത്തിലുള്ള പരിഹാരത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
മെക്കാനിക്കൽ എൻജിനിയറിങിൽ ബിരുദവും ഫിനാൻഷൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നാമക്കലിലെ കർഷകരായ കാളിയണ്ണന്റെയും ശെൽവമണിയുടെയും മകനാണ‌്.  ദീപയാണ‌് ഭാര്യ. മക്കൾ : ആതിര, വിശാഖൻ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top