20 August Tuesday

മൈന്‍ഡ്ഫുള്‍ യോഗയുമായി മെഡി.കോളേജ്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവനന്തപുരം
മാനസികസമ്മര്‍ദത്തെ അതിജീവിക്കാന്‍ മൈന്‍ഡ്ഫുള്‍ യോഗയുമായി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം. യോഗയ്ക്കൊപ്പം ധ്യാനവും കൂടി ചേരുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ പൊലീസുകാരും മെഡിക്കല്‍ കോളേജ‌്  എംബിബിഎസ് വിദ്യാര്‍ഥികളും  പരിശീലിച്ച‌് തുടങ്ങി. 
 
ഇത‌് വഴി  രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാനസികശക്തി നേടാനാകും എന്നാണ‌് വിദഗ‌്ധർ പറയുന്നത‌്.  മൈന്‍ഡ്ഫുള്‍ യോഗ സർക്കാർ തലത്തിൽ  നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യത്തെ സംസ്ഥാനം കേരളവും.
 
ഇതിനായ‌് മെഡിക്കല്‍ കോളേജും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സഹകരിച്ച് പ്രവര്‍ത്തിക്കുകയുമാണ‌്.
മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എസ് കൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡി അഡിക്ഷന്‍ സെന്ററിലാണ‌് പരിശീലനം.
പ്രധാന വാർത്തകൾ
 Top