21 August Wednesday

മനോരമ വാർത്ത അടിസ്ഥാനരഹിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
പാറശാല 
വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നേരെ സൈബർ ഗുണ്ടായിസമെന്നും സിപിഐ എമ്മിലെ ഉൾപ്പോരാണ് ഇതിന് പിന്നിലെന്നുമുള്ള മനോരമ വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ പാർടിക്ക് പങ്കില്ല. ഇക്കാര്യം പാർടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. വ്യക്തിപരമായ വിഷയങ്ങളെത്തുടർന്നുള്ള സംഭവവികാസമാണ് സൈബർ ആക്രമണമെന്ന പേരിൽ പ്രചരിപ്പിച്ചത‌്. 
 
ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബ്ലോക്ക് പ്രസിഡന്റിനെതിരെ ഫെയ്സ് പോസ്റ്റിട്ടിരുന്നു. നിരവധിപേർ കമന്റ‌് ചെയ്തിരുന്നു. തുടർന്നുണ്ടായ പ്രശ‌്നങ്ങളാണ‌് ഡിജിപിക്ക് പരാതി നൽകിയതിലേക്കെത്തിയത‌്‌. ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തട്ടെയെന്നും ഏരിയ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top