30 May Saturday
മെഡിക്കൽ കോളേജ്‌ ആശുപത്രി

ചികിത്സയ്‌ക്ക്‌ എത്തുന്നവർ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തിരക്കൊഴിഞ്ഞ കാർഡിയോളജി ഒ പി

തിരുവനന്തപുരം
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ റോഡപകടങ്ങൾ കുറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ  24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ അപകടത്തിൽ പരിക്കേറ്റ് വരുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഒരു ദിവസം അത്യാഹിത വിഭാഗത്തിലെ ഒപിയിൽ ആയിരം രോഗികൾ വരെ എത്താറുണ്ടായിരുന്നു. 
 
കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി  500 ഒ പി ടിക്കറ്റുകളാണ് കൊടുത്തിട്ടുള്ളത്. ഇതിൽ വാഹനാപകടങ്ങൾ 200-ൽ താഴെയാണുള്ളതെന്ന്‌ ആശുപത്രി അധികൃതർ പറയുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞത് അപകടങ്ങൾ കുറയാ പ്രധാന കാരണമാണ്.മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം കോവിഡ്‌ –-19 രോഗ ഭീതിയില്ലാതെ ചികിത്സിക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. മറ്റ്‌ ഒപി വിഭാഗങ്ങളിലും രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്.പൊതുവേ തിരക്കേറെയുള്ള കാർഡിയോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം എന്നിവിടങ്ങളിൽ നാമമാത്രമായ രോഗികളാണ് ദിവസവും എത്തുന്നത്.  മിക്ക ചികിത്സാ വിഭാഗങ്ങളിലും സ്പെഷ്യാലിറ്റി ഒപികൾ നിർത്തിവച്ചതും തിരക്ക് കുറയാൻ കാരണമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top