25 May Monday
മലയോര ഹൈവേ നിർമാണം

പഞ്ചായത്തിന്റെ പ്രവേശന കവാടം തകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
പാലോട്
മലയോര ഹൈവേയുടെ നിർമാണത്തിനിടെ കരാർ ഏറ്റെടുത്തവർ നന്ദിയോട് പഞ്ചായത്തിന്റെ പ്രവേശനകവാടം തകർത്തതായി പരാതി. ചുള്ളിമാനൂർ മുതൽ പാലോട് വരെയുള്ള ഭാഗത്താണ്‌ ഹൈവേ നിർമാണം നടന്നു വരുന്നത്‌. ശ്രീധന്യ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കാണ് നിർമാണ ച്ചുമതല.
 
വ്യാഴാഴ്ച റോഡിന്റെ വീതി കൂട്ടുന്നതിനിടെയാണ് പഞ്ചായത്തിന്റെ ആർച്ച്‌ ഒരു അറിയിപ്പും നൽകാതെ ജെസിബി ഉപയോഗിച്ച് പൊളിച്ചത്‌. ഒരു ലക്ഷം രൂപ ചെലവിലാണ്‌ ആർച്ച് സ്ഥാപിച്ചിരുന്നത്. അധികൃതർ പാലോട് പൊലീസിലും പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ്‌ വി ആർ ദീപ സുരേഷ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top