29 May Friday

കരകുളത്ത് ഐസൊലേഷൻ വാർഡൊരുക്കാൻ ഡിവൈഎഫ്ഐയും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

കരകുളം  
കരകുളം പഞ്ചായത്തിൽ കോവിഡ്‌ പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡൊരുക്കി ഡിവൈഎഫ്ഐ കരകുളം മേഖലാ കമ്മിറ്റി. പി എ അസീസ് കോളേജിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കായി 17 നിരീക്ഷണ കേന്ദ്രങ്ങളാണ് തീരുമാനിച്ചത്. കരകുളത്ത് പി എ അസീസ് എൻജിയറിങ്‌ കോളേജിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലുകളാണ് വാർഡാക്കി നവീകരിക്കുന്നത്. 
റൂമുകളും ഫർണിച്ചറുകളും വൃത്തിയാക്കി. ഡിവൈഎഫ്ഐ കരകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. സിപിഐ എം കരകുളം ലോക്കൽ സെക്രട്ടറി സി അജിത്‌ കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അംശു വാമദേവൻ, പ്രസിഡന്റ് ജി ആർ രതീഷ്, ട്രഷറർ പ്രശാന്ത് ഗിരി, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം എസ് അനില, ഡി വൈ എഫ് ഐ കരകുളം മേഖലാ സെക്രട്ടറി എ നിഖിൽ, പ്രസിഡന്റ് ആർ എസ് ജിതിൻ, ട്രഷറർ വീണാ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

 

പ്രധാന വാർത്തകൾ
 Top