30 May Saturday

ബുള്ളറ്റിൽ പാഞ്ഞെത്തി തീയണയ്‌ക്കും ഫയർഫോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ വാട്ടർ മിസ്റ്റ് ബുള്ളറ്റ് ബി സത്യൻ എംഎൽഎ ഫ്ലാഗ്‌ ഓഫ് ചെയ്യുന്നു

വർക്കല/ആറ്റിങ്ങൽ
അടിയന്തരഘട്ടത്തിൽ ബുള്ളറ്റിലെത്തി തീ കെടുത്തുന്ന സംവിധാനവുമായി ഫയർഫോഴ്‌സ്‌. വർക്കല, ആറ്റിങ്ങൽ, വെഞ്ഞാറമൂട്‌ സ്‌റ്റേഷനുകളിലാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ഫയർഫോഴ്സിന്റെ വലിയ വാഹനം കടന്നുപോകാത്ത സ്ഥലങ്ങളിലെത്തി തീ കെടുത്തുകയാണ്‌ ലക്ഷ്യം. വാട്ടർ മിസ്റ്റ് ബുള്ളറ്റ് സേവനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. പത്തു ലിറ്റർ വെള്ളവും ഒരു ലിറ്റർ രാസവസ്തുവും ബുള്ളറ്റിൽനിന്ന്‌ പമ്പ് ചെയ്യാൻ കഴിയും. മുക്കാൽ മണിക്കൂറോളം തീ കെടുത്താൻ സാധിക്കും. 
 
വർക്കല ഫയർസ്റ്റേഷനിൽ അനുവദിച്ച വാട്ടർ മിസ്റ്റ് ബുള്ളറ്റ്‌ വി ജോയി എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. വർക്കല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷയായി. സ്റ്റേഷൻ ഓഫീസർ കെ വി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ ബി സത്യൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ ഓഫീസർ, എസ് ഗോപകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻപിള്ള, സ്റ്റേഷൻ ഓഫീസർമാരായ എസ് ഡി സജിത്ത് ലാൽ, ജി മധുസൂദനൻനായർ, സി അനിൽകുമാർ എന്നിവർ പങ്കെടുത്തു.എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ്‌ ബുള്ളറ്റ്‌ അനുവദിച്ചത്‌. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താനുള്ള വാട്ടർ ഡങ്കി അനുവദിക്കണമെന്നും എംഎൽഎ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top