25 May Monday

കോവിഡ്‌–-19: പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
നെയ്യാറ്റിൻകര  
കോവിഡ്–- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നെയ്യാറ്റിൻകര ന​ഗരസഭയിൽ പ്രത്യേക കൗൺസിൽ യോ​ഗവും രാഷ്ട്രീയ പാർടികളുടെ യോ​ഗവും ചേർന്നു. യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. സാനിട്ടേഷൻ കമ്മിറ്റികൾ കാര്യക്ഷമമാക്കാനും എഡിഎസ്–- കുടുംബശ്രീ വഴി ബോധവൽക്കരണം ഊർജിതപ്പെടുത്താനും എല്ലാ വീടുകളിലും ലഘുലേഖ എത്തിക്കാനും തീരുമാനിച്ചു. സിഡിഎസ്‌, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ വിദേശത്ത് നിന്നെത്തുന്നവരെ സംബന്ധിച്ച വിവരം നഗരസഭയ്ക്ക് നൽകുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യും. കൂടാതെ നഗരസഭാതലത്തിൽ കൊറോണ പ്രതിരോധ സെൽ രൂപീകരിച്ചിട്ടുമുണ്ട്. കൊറോണ പ്രതിരോധ സെല്ലിലേക്കായി 8848717277,9947005543, 9633669830 നമ്പറിൽ ബന്ധപ്പെടാം.
 
 
നെയ്യാറ്റിൻകരയിൽ എൻജിഒ യൂണിയൻ, നെയ്യാറ്റിൻകര ഫയർഫോഴ്സ് സംഘം, നിംസ് മെഡിസിറ്റി, എസ്‌പിസി കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കൈകഴുകൽകേന്ദ്രങ്ങളും മാസ്ക് വിതരണവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോ​ഗികൾക്കായി അഞ്ഞൂറ് മാസ്ക്‌ നൽകി. കെ ആൻസലൻ എംഎൽഎ ഏറ്റുവാങ്ങി. റെയിൽവേ സ്റ്റേഷനിൽ വിവിധ സംഘടനകൾ കിയോസ്കുകൾ ഒരുക്കിയപ്പോൾ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ്, വാട്ടർ ടാപ്പുകൾ, ഇരിപ്പിടങ്ങൾ, പ്ലാറ്റ് ഫോം എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കി. എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷനിലും റെയിൽവേ സ്‌റ്റേഷനിലും കിയോസ്കുകൾ സജ്ജീകരിച്ചു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാ​ഗമായി നെയ്യാറ്റിൻകര ​ഗവ. എച്ച്എസിലെ എസ്‌പിസി കേഡറ്റുകൾ കൈകഴുകൽ കേന്ദ്രമൊരുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top