27 September Sunday

ആറ്റിങ്ങൽ ഫാക്ടറിയിൽ നൂതന സംരംഭങ്ങൾ ആരംഭിക്കും : മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ ആരംഭിക്കുന്ന വ്യവസായ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുന്നു

ആറ്റിങ്ങൽ

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ നൂതന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ. 25 വർഷമായി അടഞ്ഞുകിടന്നിരുന്ന ഫാക്ടറിയിൽ ആരംഭിക്കുന്ന വ്യവസായ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി സത്യൻ എം എൽ എ അധ്യക്ഷനായി . എംഎസ്എംഇ മേധാവി ബാലഗുരു, വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജു, എംഎസ്എംഇ ഡയറക്ടർ പനീർ ശെൽവം, നഗരസഭ വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, അവനവഞ്ചേരി രാജു എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ എം പ്രദീപ് സ്വാഗതവും പി എസ് സിമി നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും, കേന്ദ്ര സർക്കാർ സ്ഥാപനമായ മൈക്രോ സ്‌മോൾ ആൻഡ്‌ മീഡിയം എന്റർപ്രൈസസിന്റെയും ആഭിമുഖ്യത്തിലാണ്‌ പരിശീലന കേന്ദ്രം ആരംഭിച്ചത്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top