16 February Saturday
നിശാഗന്ധിനൃത്തോത്സവത്തിന‌് തുടക്കം

മുദ്രകൾ വിടർന്നു; നിശാഗന്ധി വിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം േക്ഷമാവതിക്ക്‌ ഗവർണർ പി സദാശിവം സമ്മാനിക്കുന്നു

തിരുവനന്തപുരം
തലസ്ഥാനത്തിന‌് ഇനി നൃത്തവിസ‌്മയത്തിന്റെ രാവുകൾ. നിശാഗന്ധി നൃത്തോത്സവത്തിന‌് അരങ്ങുണർന്നു. ആദ്യദിനം നീന പ്രസാദിന്റെ മോഹിനിയാട്ടം ആസ്വാദകമനം നിറച്ചു. ഗവർണർ പി സദാശിവം നൃത്തോത്സവം ഉദ‌്ഘാടനം ചെയ‌്തു. നിശാഗന്ധി പുരസ‌്കാരം കലാമണ്ഡലം ക്ഷേമാവതിക്ക‌് ഗവർണർ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശിൽപ്പവും പ്രശസ‌്തിപത്രവും അടങ്ങുന്നതാണ‌് പുരസ‌്കാരം. നവകേരള നിർമാണത്തിന‌് കലകളുടെ സാധ്യത ഉപയോഗിക്കണമെന്ന‌് ഗവർണർ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കാൻ കലകൾക്കും കലാരൂപങ്ങൾക്കും കഴിയും. നിശാഗന്ധി നൃത്തോത്സവത്തിൽ നാടൻ കലാരൂപങ്ങളെ ഉൾപ്പെടുത്തി  കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണം.       നിശാഗന്ധി പുരസ‌്കര മാതൃകയിൽ മൺസൂൺ രാഗ പുരസ‌്കാരം ഏർപ്പെടുത്തുമെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുരസ‌്കാരം പ്രചോദനം നൽകുമെന്ന‌് കലാമണ്ഡലം ക്ഷേമാവതി പറഞ്ഞു. മേയർ വി കെ പ്രശാന്ത‌്, കെ മുരളീധരൻ എംഎൽഎ, ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു, കെടിഡിസി ചെയർമാൻ എം വിജയകുമാർ എന്നിവർ സംസാരിച്ചു. സാംസ‌്കാരിക സെക്രട്ടറി റാണി ജോർജ‌് സ്വാഗതവും ടൂറിസം ഡയറക്ടർ ബാലകിരൺ നന്ദിയും പറഞ്ഞു.   തിങ്കളാഴ‌്ച ശോഭ മധുവിന്റെ ഭരതനാട്യം, വൈജയന്തി കാശിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുഡി, മ‌ഞ‌്ജുശ്രീ പാണ്ഡയുടെയും സംഘത്തിന്റെയും ഒഡിസിയും അരങ്ങേറും. 26ന‌് നൃത്തോത്സവത്തിന‌് കൊടിയിറങ്ങും. എല്ലാദിവസവും വൈകിട്ട‌് 6.15ന‌ാണ‌് നൃത്തോത്സവം. പ്രവേശനം സൗജന്യം. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ‌്പോൺസർഷിപ്പിലൂടെയാണ‌് നൃത്തോത്സവത്തിനുള്ള തുക സംസ്ഥാന ടൂറിസംവകുപ്പ‌് കണ്ടെത്തിയത‌്.
പ്രധാന വാർത്തകൾ
 Top