18 February Monday

അവണാകുഴി സദാശിവനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

അവണാകുഴി സദാശിവൻ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

ജില്ലയിലെ കമ്യൂണിസ്റ്റ‌് പാർടിയുടെ ആദ്യകാലനേതാവും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന അവണാകുഴി സദാശിവന്റെ മുപ്പതാം ചരമവാർഷികം  ആചരിച്ചു. കരമനയിൽ ചേർന്ന അനുസ‌്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, എസ‌് പുഷ്പലത, പി രാമചന്ദ്രൻനായർ, ചാല ഏരിയ സെക്രട്ടറി ‌എസ‌് എ സുന്ദർ തുടങ്ങിയവർ സംസാരിച്ചു. കരമന ലോക്കൽ സെക്രട്ടറി ജയൻകുട്ടി അധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top