21 February Thursday

ഇരട്ടകൾക്ക്‌ കൂട്ടായി ഇരട്ടകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

നവദമ്പതികളായ സതീഷും ആര്യയും രതീഷും ആതിരയും

പോത്തൻകോട് 

നാട്ടിലും വീട്ടിലും ശങ്കുണ്ണി മൂത്തപിള്ള, ശങ്കുണ്ണി ഇളയപിള്ള  എന്നറിയപ്പെടുന്ന സതീഷും രതീഷും ഇരട്ട സഹോദരന്മാരാണ‌്.  പോത്തൻകോട് യുപി സ്‌കൂളിലും  ലക്ഷ്മിവിലാസം ഹൈസ്‌കൂളിലും ഒരേ ക്ലാസിൽ പഠിച്ചവരാണ്. ഒരാൾ കെട്ടിടനിർമാണ തൊഴിലാളിയും മറ്റൊരാൾ കെട്ടിടനിർമാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ തൊഴിലാളിയുമാണ്. ഇരുവരും വിവാഹം കഴിച്ചതാകട്ടെ ഇരട്ട സഹോദരിമാരായ ആര്യയെയും ആതിരയെയും. സതീഷ‌് ആര്യയെയും രതീഷ‌് ആതിരയെയും വിവാഹം കഴിച്ചു.  ആര്യയും ആതിരയും പഠിച്ചതും  വട്ടപ്പാറ എൽഎംഎസ് ഹൈസ്‌കൂളിൽ ഒരേ ക്ലാസിൽ.  ഇരട്ടകളുടെ വിവാഹത്തിൽ പങ്കെടുക്കാനും ആശീർവദിക്കാനും ബന്ധുക്കളും നിരവധി പ്രമുഖ വ്യക്തികളും പൊതുപ്രവർത്തകരും ഉണ്ടായി.

പ്രധാന വാർത്തകൾ
 Top