21 February Thursday

എം സി ബാലകൃഷ്ണൻനായരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ബാലരാമപുരം

സിപിഐ എം നേമം ഏരിയ കമ്മിറ്റി അംഗം, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം, കർഷകസംഘം നേതാവ്, കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം സി ബാലകൃഷ്ണൻനായരുടെ രണ്ടാം ചരമവാർഷിക ദിനം ഞായറാഴ്ച വിപുലമായി ആചരിച്ചു. രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. കല്ലിയൂർ ജങ‌്ഷനിൽ നടന്ന അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ജി വസുന്ധരൻ അധ്യക്ഷനായി. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കല്ലിയൂർ ശ്രീധരൻ, ഷിബു കുമാർ, സോമശേഖരൻനായർ എന്നിവർ സംസാരിച്ചു. കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ് ആർ ശ്രീരാജ് സ്വാഗതവും വെള്ളായണി ലോക്കൽ സെക്രട്ടറി എസ് വിജയകുമാർ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top