08 December Sunday

കലയുടെ രാഷ്‌ട്രീയം നന്മ: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ജില്ലാ സ്‌കൂൾ കലോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സ്‌കൂൾ കലോത്സവങ്ങൾ പകർന്നുനൽകുന്നത്‌ മതനിരപേക്ഷതയുടെ പാഠങ്ങളാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 60–-ാമത്‌ റവന്യൂ ജില്ലാ കലോത്സവം ചാല മോഡൽ ബോയ്‌സ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയുടെ മതം മാനവികതയും രാഷ്‌ട്രീയം നന്മയുമാണ്‌. കഥകളിയിൽ അർജുന വേഷത്തിൽ നൗഫലിനെയും മാർഗംകളിയിൽ ശ്രീദേവിയെയും ഒപ്പനയിൽ മീനാക്ഷിയെയും കാണാം. മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന ഇക്കാലത്ത്‌ മതനിരപേക്ഷതയുടെ കൂട്ടായ്മയായി കലോത്സവം മാറുകയാണ്. 
 
സർഗാത്മക പ്രതിരോധങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടമാണ് കലോത്സവവേദികൾ. അന്യം നിന്ന പലരൂപങ്ങളെയും കലാമേളകളിലൂടെ വിദ്യാർഥികൾ വേദിയിൽ എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  മേയർ കെ ശ്രീകുമാർ അധ്യക്ഷനായി. ഒ രാജഗോപാൽ എംഎൽഎ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  സി സുദർശനൻ, കൗൺസിലർ എം ലക്ഷ്മി,  സ്വഗതസംഘം ജനറൽ കൺവീനർ സി മനോജ്കുമാർ, ഇ എസ് നാരായണി, എം ലീന, എം സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top