07 December Tuesday
ജീവിതദീപം തെളിയട്ടെ

പ്രതീക്ഷയിൽ പടക്കനിർമാണ
തൊഴിലാളികൾ

എ എസ് ശരത്Updated: Wednesday Oct 20, 2021

നന്ദിയോട്ട് പടക്ക നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ

പാലോട്
പ്രതീക്ഷയോടെ ദീപാവലിയെ വരവേൽക്കാനൊരുങ്ങി നന്ദിയോട്ടെ പടക്ക നിർമാണത്തൊഴിലാളികൾ. ജില്ലയിലെ പ്രധാന പടക്കനിർമാണ വിപണന കേന്ദ്രമായ നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി, ആലംപാറ, ആനക്കുഴി, പുലിയൂർ മേഖലകളിലാണ് പടക്കവിപണികൾ സജ്ജമായത്.  കോവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ് അനുവദിച്ചതോടെ ആഘോഷങ്ങൾ തിരികെയെത്തുമെന്നും അതുവഴി കച്ചവടത്തിന് ഉണർവുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് തൊഴിലാളികളും ലൈസൻസ് ഉടമകളും.  
 
 ശിവകാശിയിൽനിന്നാണ് പടക്ക നിർമാണത്തിനാവശ്യമായ പനയോലകളെത്തിക്കുന്നത്. ഒരുലോഡ് പനയോലയ്ക്ക് 65, 000 ത്തോളം രൂപയാണ് ചെലവ്. ശിവകാശിയിലും ആലപ്പുഴയിലുംനിന്നാണ് വെടിമരുന്നും തിരിയുമെത്തുന്നത്.
ഇരുപതോളം ലൈസൻസികളുടെ കീഴിൽ ആയിരത്തോളം തൊഴിലാളികൾ ഈ ഗ്രാമങ്ങളിൽ തൊഴിലെടുക്കുന്നുണ്ട്. ദീപാവലി സീസണിൽ ലഭിക്കുന്ന കച്ചവടമാണ്  പലർക്കും പ്രതീക്ഷയേകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top