28 November Saturday

അച്ഛൻ മരിച്ചതറിയാതെ മനീഷും...

സ്വന്തം ലേഖകൻUpdated: Tuesday Oct 20, 2020
 
കിളിമാനൂർ 
അമ്മയുടെയും സഹോദരങ്ങളുടെയും കാത്തിരിപ്പ് വിഫലമാക്കി, അച്ഛ​ന്റെ മരണവാര്‍ത്തയറിയാതെ മനീഷും യാത്രയായി. വാമനപുരം നദിയിൽ കാണാതായ ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയം​ഗം മനീഷി​(24)ന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് നാലോടെ സുഹൃത്തുക്കളുമൊത്ത് പുല്ലരിയവെയാണ് കാൽവഴുതി നദിയിൽ വീണത്. ഏകദേശം ഇതേ സമയത്തുതന്നെയാണ് ക്യാൻസർബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന മനീഷി​ന്റെ അച്ഛൻ മദനശേഖരൻ അന്തരിച്ചത്.  
ഇതി​ന്റെ ആഘാതത്തിലിരുന്ന കുടുംബത്തിലേക്കാണ് മനീഷി​ന്റെ അപകടവിവരമെത്തിയത്. തെരച്ചിലിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന അമ്മ തങ്കമണിക്കും സഹോദരങ്ങളായ മനോജിനും മഹേഷിനും തീരാവേദനയായി മനീഷ്.  തിങ്കളാഴ്ച പകൽ പത്തോടെ വീണ സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി ചെളിയിൽ ആഴ്ന്ന നിലയിലാണ് മൃതദേഹം കിട്ടിയത്.  
സ്കൂബാടീമും ന​ഗരൂർ എസ്ഐ സഹിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.  മൃതദേഹം മെ‍ഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച വിട്ടുനല്കും.  ഉച്ചയോടെ  വീട്ടുവളപ്പിൽ സംസ്കരിക്കും.  
കെ പി സുഭാഷിന്റെ നേതൃത്വത്തിൽ ചെങ്കൽചൂളയിൽനിന്നും സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നുമെത്തിയ അ​ഗ്നിരക്ഷാസേന സംഘമാണ്‌ തെരച്ചലിന്‌ നേതൃത്വം നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top