20 October Sunday

സെപ്‌തംബർ 19 ‌രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

രക്തസാക്ഷിദിനാചരണ ഭാഗമായി അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം 
കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷനും ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയനും പെൻഷൻ സംഘടനകളും സംയുക്തമായി സെപ്‌തംബർ 19 രക്തസാക്ഷിദിനം ആചരിച്ചു. 
അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. ഭരണവർഗത്തിനു മുമ്പിൽ തൊഴിലാളികൾ മുട്ടുമടക്കില്ലെന്ന്‌ തെളിയിച്ച പ്രതിരോധമാണ്‌ 1968 സെപ്‌തംബർ 19ന്‌ നടന്നതെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. ആർ കൃഷ്‌ണകുമാർ അധ്യക്ഷനായി. 
കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം കൃഷ്‌ണൻ അനുസ്‌മരണപ്രഭാഷണം നടത്തി. ബിഎസ്‌എൻഎൽഇയു സർക്കിൾ സെക്രട്ടറി സി സന്തോഷ്‌ കുമാർ, പി കെ മുരളീധരൻ, എം സി നായർ, ആർ മുരളീധരൻ, പി ടി രാജു, പി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. 
എസ്‌ അശോക്‌ കുമാർ സ്വാഗതവും പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top