15 October Tuesday
മെഡി. കോളേജ് ആശുപത്രി

സ്‌റ്റെന്റ്‌ വിതരണത്തിൽ തടസ്സമില്ല: സൂപ്രണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
തിരുവനന്തപുരം 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കാവശ്യമായ സ്‌റ്റെന്റ്‌ വിതരണം നിർത്തിവച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്‌ ആശുപത്രി അധികൃതർ. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ സ്‌റ്റെന്റ്‌ വിതരണക്കാർ നിർത്തിവച്ചതായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.  ആവശ്യത്തിനുള്ള സ്‌റ്റെന്റുകളും അനുബന്ധ സാമഗ്രികളും ആശുപത്രിയിൽ സ്റ്റോക്കുണ്ട്. അത്‌ തീർന്നാലും കമ്പനിയിൽ നിന്നു നേരിട്ടുവാങ്ങി രോഗികൾക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചികിത്സ മുടങ്ങുമെന്ന ആശങ്ക രോഗികൾക്കുവേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് എം എസ് ഷർമദ് അറിയിച്ചു. മറിച്ചുള്ള ആരോപണങ്ങൾ സ്‌റ്റെന്റ്‌ കച്ചവട താൽപ്പര്യത്തോടെയുള്ള കുപ്രചരണങ്ങളാണ്. സ്‌റ്റെന്റ്‌ വിതരണക്കാർ കച്ചവടം നിർത്തുന്നുവെന്നും സമരത്തിലേക്ക് പോകുന്നുവെന്നുമുള്ള ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന പാവപ്പെട്ടവരിൽ ആശങ്ക സൃഷ്ടിക്കാൻ മാത്രമേ ഇത്തരം കുപ്രചരണങ്ങൾ ഉപകരിക്കൂവെന്നും ഡോ. എം എസ് ഷർമദ് വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top