വെഞ്ഞാറമൂട്
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ നൊസ്റ്റാൾജിയ 90. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1990 ലെ പത്താം ക്ലാസുകാരുടെ കൂട്ടായ്മയായ നൊസ്റ്റാൾജിയ 90 ആണ് പ്രളയബാധിതരെ സഹായിക്കാൻ രംഗത്തുവന്നിരിക്കുന്നത്.
ഭക്ഷണ കിറ്റുകൾ, ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, ശുദ്ധജലം തുടങ്ങി അമ്പതിനായിരം രൂപയുടെ സാധനങ്ങളാണ് ദുരിതബാധിതർക്കായി ഇവർ നൽകിയത്. നൊസ്റ്റാൾജിയയുടെ സഹായവിതരണം ഡി കെ മുരളി എംഎൽഎ ഏറ്റുവാങ്ങി. ബൈജു നെല്ലനാട്, മഞ്ചേഷ്, റീനകുമാർ, കെ എം സിന്ധു തുടങ്ങിയവർ പങ്കെടുത്തു.