27 September Monday

ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനസജ്ജമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

ജനറൽ ആശുപത്രിയിലെ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റിലെ അവസാനഘട്ട നിർമാണം

തിരുവനന്തപുരം
ഒന്നരമാസത്തിനുള്ളിൽ ജനറൽ ആശുപത്രിയിലെ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമാക്കി. 6000 കിലോ ലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റ് നിർമിക്കുന്നത്‌ ജില്ലാ നിർമിതി കേന്ദ്രമാണ്. മെയ് അവസാനവാരം ആരംഭിച്ച നിർമാണം അവസാനഘട്ടത്തിലാണ്‌. 
ബ്രിഡ്ജിങ് ട്രാക്കുകൾ നിർമിക്കാനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെയും നിർമാണ ചുമതല നിർമിതി കേന്ദ്രത്തിനാണ്‌. ആശുപത്രിയിലെ എല്ലാ വാർഡുകളിലേക്കും ഓക്സിജൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
 വൈകാതെ ഐസിയുവിലേക്കും വാർഡുകളിലേക്കും ഓക്സിജൻ ലഭ്യത ഉറപ്പാക്കാനാകുമെന്ന് കലക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ജനറൽ ആശുപത്രി അധികൃതരുടെയും ജില്ലാ നിർമിതി കേന്ദ്രത്തിന്റെയും കെഎംഎസ് സിഎല്ലിന്റെയും സമയോചിതമായ ഇടപെടലും സഹകരണവുമാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top