19 September Sunday

ജിഎസ്‌ടി വെട്ടിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021
തിരുവനന്തപുരം 
ചാലയിൽ വിവിധ കടകളിൽനിന്ന്, ജിഎസ്‌ടി വെട്ടിച്ച് എത്തിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി.  ബില്ലോ മറ്റ്‌ രേഖയോ ഇല്ലാതെ കൊണ്ടുവന്ന  സ്വർണം ജിഎസ്ടി ഇന്റലിജൻസ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് പിടിച്ചെടുത്തത്.  തൃശൂർ സ്വദേശികളായ രണ്ടുപേരും പിടിയിലായിട്ടുണ്ട്.  
  വിവിധ ജ്വല്ലറികളിൽ വിൽപ്പനയ്ക്കായി എത്തിച്ച 58,89,359 രൂപ വിലവരുന്ന  സ്വർണമാണ്  പിടിച്ചെടുത്തത്. ഹാൾ മാർക്കിങ്ങുള്ള  ആഭരണങ്ങൾ കടകളിൽ സാംപിൾ കാണിക്കുന്നതിന് കൊണ്ടുവന്നതാണെന്ന്‌  പിടിയിലായവർ മൊഴി നൽകി. അതിനുള്ള രേഖ ഇവരുടെ പക്കലില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1.71 ലക്ഷം രൂപയുടെ നികുതിയാണ്  സ്വർണത്തിന് അടയ്‌ക്കേണ്ടത്.  പിടികൂടിയ സ്വർണത്തിന്  രേഖ ഇല്ലാത്തിനാൽ വിട്ടുനൽകണമെങ്കിൽ നികുതിത്തുക പിഴയായും സ്വർണത്തിന്റെ വിപണി വിലയായ 59 ലക്ഷം രൂപയും അടയ്ക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top