05 August Thursday
സിഎഫ്എൽടിസിയിലെ വാറ്റ്

പ്രതികളെ ഉടൻ അറസ്റ്റുചെയ്യണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
വെള്ളറട
വെള്ളറട പഞ്ചായത്ത് നടത്തുന്ന സിഎഫ്എൽടിസിയിൽ ചാരായം വാറ്റുനടത്തിയ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഡിവൈഎഫ്ഐ വെള്ളറട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സിഎഫ്എൽടിസിയിൽ പഞ്ചായത്ത് നിയോഗിച്ച 12 താൽക്കാലിക ജീവനക്കാരാണ് വാറ്റ് നടത്തിയത്. ഇവർ കോൺഗ്രസുകാരാണ്.
സിഎച്ച്സിയുടെ ചുമതല ബ്ലോക്ക് പഞ്ചായത്തിനാണ്. വാറ്റ് നടന്നത് സിഎച്ച്സിയിലാണെന്നു വരുത്തിത്തീർക്കാനുള്ള പരിശ്രമം നാട്ടുകാർ പൊളിച്ചു. ഈ ഗൂഢാലോചനയിൽ ചില ആരോഗ്യ വകുപ്പു ജീവനക്കാരും ചില പൊലീസുകാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി എടുക്കണം. 
സിഎഫ്എൽടിസിയിൽ ചാരായം വാറ്റിയ സംഘം പഞ്ചായത്ത് ഓഫീസിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലും കവലകളിലും പരസ്യമായി കറങ്ങി നടക്കുന്നുണ്ട്. പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസ് ഭാഷ്യം. 
കഴിഞ്ഞവർഷം ഇതേ സമയത്താണ് ഒറ്റശേഖരമംഗലത്തെ വട്ടപ്പറമ്പിൽ ചാരായം വാറ്റിയ കോൺഗ്രസ് മണ്ഡലം നേതാവും സംഘവും റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അമ്പൂരിയിൽ വാറ്റുകേസിലെ പ്രതികൾ പലരും കോൺഗ്രസിന്റെ നേതൃസ്ഥാനത്തുള്ളവരാണ്. മികച്ചരീതിയിൽ കോവിഡ് ജാഗ്രതാ പ്രവർത്തനങ്ങൾ നടത്തിവരുന്ന സർക്കാർ സംവിധാനത്തെ മനപ്പൂർവം അവഹേളിക്കാനായി സിഎഫ് എൽടിസിയിൽ വാറ്റുനടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കുന്നത്തുകാൽ നീരജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top