17 October Thursday

വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ചിറയിൻകീഴ് 

വൃത്തിഹീനമായ രീതിയിൽ പാചകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ  പൂട്ടിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചുവന്ന അമ്മൂസ് റസ‌്റ്റോറന്റ‌് ആണ് ബുധനാഴ്ച രാവിലെ പൂട്ടിച്ചത്. ഹോട്ടലിനെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഹോട്ടലിനുള്ളിൽ എലികൾ ഉള്ളതായും വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഹോട്ടലിലെ തൊഴിലാളികളും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പും ഈ ഹോട്ടലിൽ ഫുഡ് സേഫ്റ്റി പരിശോധന നടത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വീണ്ടും വൃത്തിഹീനമായ രീതിയിൽ തുടരുകയായിരുന്നു. തുടർന്ന്  പൊലീസിന്റെ  സാന്നിധ്യത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എൽ എസ് ലിബിൻ, പാറശാല സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ വി എസ് ഷൈനി എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ‌്‌പിച്ചു.

പ്രധാന വാർത്തകൾ
 Top