17 July Wednesday

സ്കൂൾ കുട്ടികളെ കുത്തിനിറച്ച് സർവീസ്; വാഹനങ്ങൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ആറ്റിങ്ങൽ

സ്കൂൾ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തിയ പന്ത്രണ്ടോളം സ്വകാര്യവാഹനം ആറ്റിങ്ങൽ ആർടിഒ അധികൃതർ പിടികൂടി. തിരുവനന്തപുരം സേഫ് കേരള എൻഫോഴ്സ്‌മെന്റ‌് ആർടിഒക്ക‌് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു. ഇതിൽ പല വാഹനത്തിനും മതിയായ രജിസ്ട്രേഷൻ, ഇൻഷുറൻസ് രേഖകൾ പുതുക്കാത്തതായിരുന്നു. എൻഫോഴ്സ്‌മെന്റ‌് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിതീഷിന്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കിഷോർ, രൂപേഷ്, ഷംനാദ് ഡ്രൈവർമാരായ മഹേഷ്, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.  പരിശോധന ശക്തമാക്കുമെന്ന് ആർടിഒ അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top