20 July Saturday
പ്രളയം

തകർന്ന റോഡുകൾക്ക‌് 1.18 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ആറ്റിങ്ങൽ

ആറ്റിങ്ങലിൽ പ്രളയത്തിൽ തകർന്ന റോഡുകൾ നവീകരിക്കാൻ സർക്കാർ ഒരു കോടി  18 ലക്ഷം രൂപ അനുവദിച്ചതായി  ബി സത്യൻ എംഎൽഎ അറിയിച്ചു. പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ  സ്ഥലം എംഎൽഎ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത‌്. പെരുംകുളം-–- കവലയൂർ റോഡ് - 10 ലക്ഷം,  കവലയൂർ–-- കുരിശടി റോഡ് - 10 ലക്ഷം, വേടൻവിള-–-കാവുവിള റോഡ് - 10 ലക്ഷം,  പാറമുക്ക്‌ - പ്രതിഭാ സ്കൂൾ –--പാവൂർക്കോണം റോഡ്- 10 ലക്ഷം, ഏറത്ത് മാടൻനട - –-ചെറിയ മഠം റോഡ്- 10 ലക്ഷം,  പഴയകുന്നുമ്മേൽ ചർച്ച് - –- അങ്കണവാടി റോഡ് - 10 ലക്ഷം, ചാത്തമ്പറ കെടിസിടി –- അമ്പലത്തുംവിള -ചുമടുതാങ്ങി റോഡ് - 10 ലക്ഷം, സരള ഹോസ്പിറ്റൽ - –-എള്ളുവിള റോഡ് - 10 ലക്ഷം, പ്ലാക്കോട്ട് മാടൻനട -നെട്ടറ റോഡ് - 10 ലക്ഷം, മേലെ പയ്യനാട്- കസ്തൂർബാ - ഗിരിവർഗ കോളനി റോഡ്- 10 ലക്ഷം, കെഎം  ലൈബ്രറി - ചായക്കാർ പച്ച റോഡ് - 10 ലക്ഷം,  വാഴോട് - വട്ടപ്പാറ റോഡ്- എട്ടു ലക്ഷം  എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.

പ്രധാന വാർത്തകൾ
 Top