01 December Tuesday

വിദ്യയുടെ മരണകാരണം ന്യുമോണിയ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കാട്ടാക്കട

പത്തനംതിട്ടയിൽ നിന്നെത്തി പനിബാധിച്ച്‌ മരിച്ച അമ്പലത്തിൻകാല സ്വദേശിനി വിദ്യയുടെ മരണകാരണം ന്യുമോണിയ. കാട്ടാക്കട അമ്പലത്തിൻകാല സുരേഷ് ഭവനിൽ ജയകുമാർ–- ശ്രീകുമാരി ദമ്പതികളുടെ മകൾ വിദ്യ (24)യാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചത്‌. ഫെബ്രുവരിയിലാണ് ദിവ്യ പനി ബാധിച്ച്‌ പത്തനംതിട്ടയിൽനിന്ന്‌ നാട്ടിൽ എത്തിയത്. തുടർന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും കണ്ടല സഹകരണ ആശുപത്രിയിലും ചികിത്സ നടത്തി വീട്ടിൽ എത്തിയെങ്കിലും നില വീണ്ടും വഷളായി. തുടർന്നാണ്‌ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്‌. കൊറോണ ബാധയാണോ എന്ന സംശയമുയർന്ന സാഹചര്യത്തിൽ സ്രവ പരിശോധന ഉൾപ്പെടെ നടത്തി ഇതു നെഗറ്റീവ് ആണ് എന്നു സ്ഥിരീകരിച്ചു. മൃതദേഹം വെള്ളിയാഴ്ച മാറനല്ലൂരിലെ കരിങ്ങലിൽ തൊടുവട്ടിപാറയിലുള്ള ബന്ധുവീട്ടിൽ സംസ്‌കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top