25 May Monday

വക്കം റൂറൽ സെന്ററിൽ ഐസൊലേഷൻ വാർഡ്‌ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
ചിറയിൻകീഴ്
വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ  പ്രവർത്തനം ശക്തിപ്പെടുത്താനും ഐസൊലേഷൻ വാർഡിനും സജ്ജീകരണങ്ങൾ ഒരുക്കി.  വക്കത്ത്  പ്രതിരോധപ്രവർത്തനം ഊർജിതമാക്കുകയാണ്. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികളും  പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. വക്കം - റൂറൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണം ഒരുക്കി. 
 
 വക്കം റൂറൽ സെന്റർ രണ്ട് വാർഡ്‌ ഐസൊലേഷൻ വാർഡുകളാക്കി. മാസ്ക്, കൈയുറ, സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയവ ചിറയിൻകിഴ് ബ്ലോക്ക് പഞ്ചായത്ത്‌, വക്കം പഞ്ചായത്ത് എന്നിവയ്ക്കുപുറമെ സന്നദ്ധ സംഘടനകളും വാങ്ങി നൽകും. എല്ലാവിധത്തിലുള്ള ജനകീയ പ്രതിരോധ പ്രവർത്തനങ്ങളും വക്കത്ത് നടത്തും. ബി സത്യൻ എംഎൽഎയുടെ നേതൃത്വത്തിൽ ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തി. വിദേശത്തുനിന്ന് വരുന്നവരെ നിരിക്ഷിക്കാനുള്ള പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
വക്കം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗം ബി സത്യൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് വേണുജി അധ്യക്ഷനായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top