25 June Tuesday
വിമാനത്താവള സ്വകാര്യവൽക്കരണം

തരൂരിന്റെ വഞ്ചനയ്ക്ക് തിരുവനന്തപുരം കണക്കുചോദിക്കും: മന്ത്രി തോമസ‌് ഐസക‌്

സ്വന്തം ലേഖകൻUpdated: Wednesday Mar 20, 2019
തിരുവനന്തപുരം 
തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട വിമർശനത്തോടുള്ള ശശി തരൂർ എംപിയുടെ പ്രതികരണം ബാലിശമായിപ്പോയെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌്. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന‌് എൽഡിഎഫ‌് എതിരും യുഡിഎഫ‌് അനുകൂലവുമാണെന്ന‌്‌ ശശി തരൂരിനുള്ള തുറന്ന കത്തിൽ ധനമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മോഡിയുടെ നിലപാടാണ് തരൂരിനും യുഡിഎഫിനും. അതിനാൽ മോഡിയെ തുറന്നെതിർക്കാനാകുന്നില്ല. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമിക്കുന്നതിന് 2005-ൽ‍ 23.57 ഏക്കർ ഭൂമി സൗജന്യമായി കൈമാറിയപ്പോൾ കേരളം നിബന്ധനവച്ചു. അന്ന‌് കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. വിമാനത്താവള അതോറിറ്റി ഒരു കമ്പനിയായി മാറ്റുകയോ, അതിനായി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ‌്താൽ, സർക്കാർ‍ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാർ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. ഇത‌് പാലിക്കപ്പെട്ടില്ല. അതിനെതിരെ തിരുവനന്തപുരത്തിന്റെ ജനപ്രതിനിധിയായ തരൂർ ഒന്നും ചെയ‌്തില്ല. 
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം ആലോചിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് 2003-ൽ‍ സിവിൽ‍ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയിരുന്നു. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ‌്‌പി‌വി) രൂപീകരിക്കുന്നതും ഉറപ്പിലുണ്ട‌്. അന്ന‌് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാരിന‌് ലഭിച്ച ഉറപ്പ‌് ഇന്ന‌് ലംഘിക്കപ്പെടുമ്പോൾ പ്രതികരിക്കാനുള്ള ചുമതല യുഡിഎഫിന്റെയും തിരുവനന്തപുരത്തിന്റെ ജനപ്രതിനിധിയായ  തരൂരിനുണ്ട്. ഈ മൂന്നു തലത്തിലും തരൂർ തികഞ്ഞ പരാജയമാണ‌്. മോഡിയുടെ വഞ്ചനയ‌്ക്ക‌് കൂട്ടും നിൽക്കുന്നു.
 
സിയാൽ മാതൃകയിലുള്ള സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനും ഉണ്ടാക്കാനാകും. തരൂർ ഇക്കാര്യം ആലോചിക്കാത്തതിന‌് കാരണം, ഇതൊക്കെ അദാനിയെപ്പോലുള്ള മുതലാളിമാർ കൈകാര്യം ചെയ്യേണ്ടതാണെന്ന സിദ്ധാന്തത്തിനോടുള്ള അടിമത്വമാണ‌്. പൊതു ഉടമസ്ഥതയെ സംബന്ധിച്ച ഒരുതരം അരിസ്റ്റോക്രാറ്റിക് പുച്ഛം തരൂർ വച്ചുപുലർത്തുന്നു. പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നതാണ് എൽഡിഎഫിന്റെ അഭിപ്രായവും നയവും.  വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനിക്ക‌് നൽകുക വഴി കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് രാജ്യം ഭരിച്ച കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളാണ് മോഡി  ലംഘിച്ചത്. എന്നിട്ടും എതിർപ്പിന്റെ ലാഞ്ചനപോലും ഉയർത്താൻ യുഡിഎഫിന്റെ ജനപ്രതിനിധിയായിരുന്ന ശശി തരൂരിന് കഴിഞ്ഞില്ല. ഈ വഞ്ചനയ്ക്ക് തിരുവനന്തപുരം കണക്കു ചോദിക്കും. 
 
വിമാനത്താവളത്തിന്റെ കാര്യത്തിൽ ഔപചാരികമായി എതിർപ്പറിയിച്ച്, ടെൻഡറിലൊന്നും പങ്കെടുക്കാതെ അദാനി എടുത്തോട്ടെ എന്നു കരുതി സംസ്ഥാന സർക്കാർ മാറിനിൽക്കണമെന്നാണ‌് തരൂർ ആഗ്രഹിച്ചിരുന്നത‌് എന്ന‌് സംശയിക്കുന്നവരെ ആക്ഷേപം പറയാനാകില്ല. സ്വകാര്യവൽക്കരണത്തെ കേരള സർക്കാർ ആദ്യംമുതൽ എതിർത്തു. സർക്കാർ അങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോൾ സ്ഥലം എംപിയുടെ നിലപാട് കേരളീയർക്കോ തിരുവനന്തപുരത്തുകാർക്കോ അനുകൂലമായിരുന്നില്ല. ടെൻഡർ നടപടികളിൽ പങ്കെടുത്ത് വിമാനത്താവളം കേരള സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ ചുമതലയിലാക്കാനാണ‌് ശ്രമിച്ചത‌്.  ഇതിന‌് കേരള സർക്കാരിന് പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെട്ടു. ടെൻഡർ അദാനിക്ക് നൽകിയതിനെതിരെ കോടതിയിൽ പോയി. ഇതൊന്നും ചെയ്യരുതായിരുന്നുവെന്നാണ‌് തരൂരിന്റെ വാദം. വിമാനത്താവളത്തിന് അദാനി കണ്ടെത്തിയ തുക കേരള സർക്കാർ നൽകാം. അത്തരമൊരു നീക്കം കേരളം നടത്തിയാൽ താൻ എന്തുനിലപാട‌് സ്വീകരിക്കുമെന്ന‌് ശശി തരൂർ വ്യക്തമാക്കണമെന്നും തോമസ‌് ഐസക്‌ ആവശ്യപ്പെട്ടു.
 
തിരുവനന്തപുരം, തോമസ‌് ഐസക‌്,  അന്താരാഷ‌്ട്ര വിമാനത്താവളം, സ്വകാര്യവൽക്കരണംവിമാനത്താവള സ്വകാര്യവൽക്കരണം
തരൂരിന്റെ വഞ്ചനയ്ക്ക് തിരുവനന്തപുരം കണക്കുചോദിക്കും: മന്ത്രി തോമസ‌് ഐസക‌്
സ്വന്തം ലേഖകൻ 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top