25 June Tuesday

ചുവന്ന മണ്ണിൽ അഭിമാനത്തോടെ

സ്വന്തം ലേഖകൻUpdated: Wednesday Mar 20, 2019

വർക്കല രാധാകൃഷ്‌ണന്റെ സ്‌മൃതികുടീരത്തിൽ ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എ സന്പത്ത്‌ പുഷ്‌പാർച്ചന നടത്തുന്നു

വർക്കല 
ആറ്റിങ്ങൽ  ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഡോ. എ സമ്പത്തിന‌് വർക്കലയുടെ ചരിത്ര മണ്ണിൽ ആവേശകരമായ വരവേൽപ്പ‌്. മീന ചൂടിന്റെ കാഠിന്യം വകവെക്കാതെ സ‌്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ‌് അദ്ദേഹത്തിന‌് സ്വീകരണം നൽകാൻ വിവിധ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത‌്. സ്ത്രീപക്ഷ നിലപാടും പുരോഗമന കാഴ്ചപ്പാടും മുന്നോട്ട് വച്ച് നാടിന്റെ മുന്നേറ്റത്തിലും വികസനത്തിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സമ്പത്തിന്റെ വിജയം സുനിശ്ചിതമാക്കുമെന്ന‌് ഇവർ പ്രഖ്യാപിച്ചു.
 
 ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതാവും മുൻ എം പി യുമായിരുന്ന വർക്കല രാധാകൃഷ്ണന്റെ  സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സമ്പത്ത‌് പര്യടനം തുടങ്ങിയത‌്. മുൻ എംഎൽഎ  പരേതനായ എ അലി ഹസ്സന്റെ വീട്ടിലെത്തി ഭാര്യ ബീവികുഞ്ഞിയെ സന്ദർശിച്ച‌് അനുഗ്രഹം തേടി. സിഐടിയു നേതാവ‌് മടവൂർ വിക്രമൻനായർ, കാഥികനും ആർഎസ‌്പി നേതാവുമായ ശശിധരൻപിള്ള, കോൺഗ്രസ‌് നേതാവ‌് കുന്നിൽ മജീദ‌് എന്നിവരേയും സമ്പത്ത‌്  സന്ദർശിച്ചു.  വിവിധ മേഖലാ കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. വർക്കല മൈതാനത്തെത്തിയ സമ്പത്ത് വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വർക്കല നോർത്ത്, സൗത്ത്, ഇടവ, ഇലകമൺ,  മാവിൻമൂട‌്,  വെട്ടൂർ, മടവൂർ, പളളിക്കൽ, നാവായിക്കുളം, കുടവൂർ, പാളയംകുന്ന്, ചെമ്മരുതി  എന്നീ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തുടർന്ന‌്  കല്ലമ്പലം ജങ‌്ഷനിൽ സമാപിച്ചു. കല്ലമ്പലത്ത‌് വ്യാപാരികളെ കണ്ട‌് വോട്ടഭ്യർഥിച്ചു. 
 
എൽ ഡി എഫ് നേതാക്കളായ ബി പി മുരളി , വി ജോയി എം എൽ എ, മടവൂർ അനിൽ ,എസ് ഷാജഹാൻ, എസ് രാജീവ്, വി രഞ്ജിത്ത്, ഇ എം റഷീദ്, സജീർ രാജകുമാരി, ബിന്ദു ഹരിദാസ്, എം കെ യൂസഫ്, കെ എം ലാജി, കെ ആർ ബിജു, വി സത്യദേവൻ, എഫ്    നഹാസ് , ശ്രീജ ശെഷജുദാസ‌്, ഷൈജുദാസ‌്, കെ സലിം, ശശി പനപ്പാംകുന്ന‌്, ഇ ജലാൽ, അഡ്വ എസ‌് സുധീർ, എംഎ റഹിം, സജീബ‌് ഹാഷിം, അടുക്കൂർ ഉണ്ണി എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
 
 
 
 
പ്രധാന വാർത്തകൾ
 Top